പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

 

പട്ടാന്നൂർ കെ പി സി ഹയർ  സെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം. വി. പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്,  സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പോസ്റ്റർ പ്രചരണം എന്നിവ നടത്തി. എ. സന്ദീപ് മാസ്റ്റർ, എം. വിനോദ് കുമാർ, പ്രീത.സി. കെ, ദിലീപ് കുയിലൂർ, റീന. കെ. കെ കേഡറ്റുകളായ ശ്രീകീർത്തന.ജി, നിള. കെ. സി, അമേയ ശിവൻ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍