എഞ്ചിനീയർ, അക്കൗണ്ടന്റ് കം അസിസ്റ്റന്റുമാരെ നിയമിക്കുന്നു




 പട്ടുവം ഗ്രാമ പഞ്ചായത്ത്‌ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. സിവിൽ /അഗ്രിക്കൾചറൽ എഞ്ചിനീയറിംഗ് ഡിഗ്രി ആണ് എഞ്ചിനീയർ നിയമനത്തിനുള്ള യോഗ്യത. ബി കോം, പി ജി ഡി സി എ ആണ് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് നിയമനത്തിനുള്ള യോഗ്യത. പ്രായം, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജൂൺ 30 ന് മുൻപായി പഞ്ചായത്ത്‌ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത്‌ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

അഭിപ്രായങ്ങള്‍