കോളയാട് യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
കോളയാട് : യൂത്ത് കോൺഗ്രസ് ജില്ലാ സോഷ്യൽ മീഡിയ കോ -ഓർഡിനേറ്റർ കോളയാട് പള്ളിപ്പാലത്തെ കവുങ്ങോടിയിൽ മെബിൻ പീറ്ററെ (24)കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷം അക്രമിച്ച് പരിക്കേല്പിച്ചു. പുത്തലത്തു വിവാഹ വീട്ടിൽ പോയി തിരിച്ചു വീട്ടിലേക്ക് പോവുന്നതിനിടെ മെബിന്റെ കാർ തടഞ്ഞ അക്രമി സംഘം കാർ തടഞ്ഞ ശേഷം മർദ്ദിക്കുകയായിരുന്നു
ഞായറാഴ്ച രാത്രി 9:30ഓടെയാണ് സംഭവം. തലക്കും വയറിനും പരിക്കേറ്റ മെബിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിന് പിന്നിൽ ഡി വൈ എഫ് ഐ ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു
പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ