കോളയാട് ദൈവദാസൻ സെന്ററിലെ അന്തേവാസികൾക്ക് സഹായവുമായി ഡി.വൈ.എഫ്ഐ

 



 കോളയാട്: ഡിവൈഎഫ്ഐ കോളയാട് വെസ്റ്റ് മേഖല കമ്മിറ്റി ദൈവദാൻ സെന്ററിൽ 120 അന്തേവാസികൾക്ക് ഉള്ള ഷർട്ട്,ബെഡ്ഷീറ്റ്,ടീ ഷർട്ട് നൈറ്റി, തുടങ്ങിയവ നൽകി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി സിസ്റ്റർ സുപ്പീരിയർ ഷോജിക്ക് വസ്ത്രങ്ങൾ കൈമാറി. കെ സി അഭിനന്ദ് അധ്യക്ഷനായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ശ്രീജിത്ത് വെസ്റ്റ് മേഖലാ സെക്രട്ടറി കെ ജെ വിനീത്, സിപിഎം കോളയാട് ലോക്കൽ സെക്രട്ടറി എ ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ,ശ്രീജ പ്രദീപൻ,പി സുരേഷ് അഗസ്റ്റി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ദൈവദാൻ സെന്ററിലേക്ക് സൗജന്യമായി കപ്പ നൽകാൻ വന്ന ഡിവൈഎഫ്ഐ പ്രവർത്തകരോട് അന്തേവാസികൾക്ക് വസ്ത്രങ്ങളുടെയും ബെഡ് ഷീറ്റുകളും അപര്യാപ്തത ഉണ്ടെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് 120 അന്തേവാസികൾക്കും വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മറ്റും ഡിവൈഎഫ്ഐ എത്തിച്ചത്

അഭിപ്രായങ്ങള്‍