പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.
കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി. ജനറൽ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ചുള്ള പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോയുടെ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡൻറ്
സുരേഷ് ചാലാറത്ത് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ഹാജി, ഡിസിസി മെമ്പർ പൂക്കോത്ത് അബൂബക്കർ ഹാജി,ബ്ലോക്ക് സെക്രട്ടറിമാരായ അരിപ്പയിൽ മജീദ്, സുഭാഷ്. രാജീവൻ, പഞ്ചായത്ത് മെമ്പർമാരായ രാജു ജോസ്, നൂറുദ്ദീൻ, ജോസ് ആൻറണി,
ജോർജ്, പി പി അലി, ചന്ദ്രൻ, മാത്യു, ജലാൽ തുടങ്ങിയവർ സംബന്ധിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ