യൂത്ത് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിടുംപൊയിൽ പെട്രോൾ പമ്പിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പേ ബാക്ക് ടാക്സ് സമരം നടത്തി.

 




യൂത്ത് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിടുംപൊയിൽ പെട്രോൾ പമ്പിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പേ ബാക്ക് ടാക്സ് സമരം നടത്തി.പെട്രോൾ അടിക്കാനെത്തിയ ആളുകൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി തിരിച്ചു നൽകിയാണ് പ്രതിഷേധം നടത്തിയത്. പമ്പിൽ എത്തിയവരിൽ പലരും പൈസ തിരിച്ചു കിട്ടിയപ്പോൾ അത്ഭുതപ്പെട്ടു. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവള്ളി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീഷ് എപി,ജോബി മാത്യു, അഖിൽ ജോർജ്,ശദീദ് സി,ജെറോൾഡ് ആന്റണി എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങള്‍