പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായന വാരാഘോഷം മാധ്യമപ്രവർത്തകൻ കെ. വി.മധു (ചിത്രം ചിത്രം,ഏഷ്യാനെറ്റ് ന്യൂസ് )ഉദ്ഘാടനം ചെയ്തു.
പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായന വാരാഘോഷം മാധ്യമപ്രവർത്തകൻ കെ. വി.മധു (ചിത്രം ചിത്രം,ഏഷ്യാനെറ്റ് ന്യൂസ് )ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. സി.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ എ. സി. മനോജ് അധ്യക്ഷം വഹിച്ചു.ദിലീപ് കുയിലൂർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.ശ്യാമള, സി. ഒ.രാജീവൻ, എ. സന്ദീപ്, സ്റ്റാഫ് സെക്രട്ടറി പി. വി .അശോക് കുമാർ, എ. സി. ലത, ഗിരിജ. പി. കെ, വിദ്യാർഥിനികളായ നിള ഹരീഷ് , ധാര രാജേഷ്, തേജൽ. കെ. കെ. എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ ഓൺലൈൻ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ