പെരുവ പി എച്ച് സിയിൽ എത്തുവാൻ യാത്രാ സൗകര്യം ഒരുക്കണം. ബി ജെ പി.




കോളയാട് ഗ്രാമ പഞ്ചായത്തിലെ പെരുവ പി എച്ച് സി യിൽ ദിവസേന അനേകം പേർ കോവിഡ് വാക്സിനേഷന് ആയി പോകുന്നുണ്ട്. കുറഞ്ഞത് 100 രൂപ എങ്കിലും കോളയാട് നിന്നും എത്തിപ്പെടാൻ ആവശ്യമാണ്. പെരുവ പിഎച്ച് സിയിൽ വാക്സിനേഷന് ക്യൂ നിന്ന് ഒരാൾ മരിക്കാനും ഇടയായിട്ടുണ്ട്. അതിനാൽ കൊറോണക്കാലത്ത് സാധാരണക്കാർക്ക് പെരുവ പിഎച്ച്സിയിൽ എത്താനുള്ള യാത്രാസൗകര്യം കോളയാട് പഞ്ചായത്തിൽ നിന്നും ഏർപ്പാടാക്കി നൽകണമെന്ന് ബിജെപി കോളയാട് പഞ്ചായത്ത് കമ്മിറ്റി ഉത്തരവാദിത്വപ്പെട്ട വരോട് ആവശ്യപ്പെടുന്നു. കുത്തിവയ്പിന് വരുന്നവർക്ക് വിശ്രമിക്കാനും കുടിവെള്ളത്തിനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെടുന്നു. ഗൂഗിൾ മീറ്റിംഗ് പ്രസിഡണ്ട് സദാനന്ദൻ റെ അധ്യക്ഷതയിൽ സ്വരാജ് സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് രാജൻ പുതുക്കുടി ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി സ്മിതാ ചന്ദ്രബാബു, കാർഷിക മോർച്ച മണ്ഡലം പ്രസിഡണ്ട് കെ കുഞ്ഞിക്കണ്ണൻ മറ്റു നേതാക്കൾ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍