ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കും; ആപ്പ് വഴി ബുക്കിങ്
ജൂൺ 17 മുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആപ്പ് വഴി ബുക്കിങ് നടത്തിയായിരിക്കും വിൽപന. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മദ്യശാലകൾ പ്രവർത്തിക്കാം.
ഏപ്രിൽ 26നാണ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ അടച്ചത്. ഔട്ട്‌ലെറ്റുകൾ അടച്ചതിലൂടെ 1700 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. എക്സൈസ് വകുപ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഔട്ട്‌ലെറ്റുകൾ തുറക്കുമ്പോൾ തിരക്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് കമ്പനി സെക്രട്ടറി തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടി. തിരക്കു കുറയ്ക്കാൻ ആപ്പ് ഉപയോഗിക്കുകയോ പൊലീസ് സേവനം തേടുകയോ ചെയ്യണമെന്ന് തൊഴിലാളി സംഘടനകൾ അഭിപ്രായപ്പെട്ടു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ