കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാൻ അനുവദിക്കുക, അടച്ചു പൂട്ടിയ കാലത്തെ വാടക ഒഴിവാക്കുക, വ്യാപാര സ്ഥാപനങ്ങൾ അടച്ചു കൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക, സെക്ടറൽ മജിസ്ട്രേറ്റിന്റെ കട പരിശോധന അവസാനിപ്പിക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിൽപ്പ് സമരം നടത്തിയത്. ജില്ലാ സെക്രട്ടറി എ സുധാകരൻ സമരം ഉൽഘാടനം ചെയ്തു. പി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ, കെ.കെ.രാമചന്ദ്രൻ, മനോജ് താഴെപ്പുര, രാജൻ ഫെമിന, മാത്യു, ജോണി, എം.ജെ.വർഗീസ്,തങ്കശ്യാം എന്നിവർ നേതൃത്വം നൽകി. 3 ദിവസം സമരം തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ