ക്യാമ്പ് അസിസ്റ്റന്റ് നിയമനം




കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ കെടിയു പരീക്ഷാ വിഭാഗത്തിൽ രണ്ട് ക്യാമ്പ് അസിസ്റ്റന്റുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ ആറു മാസത്തേക്ക് താൽകാലികമായി നിയമിക്കുന്നു. യോഗ്യത ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജൂലൈ അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ സമർപ്പിക്കണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങൾ പിന്നീട് അറിയിക്കും. ഫോൺ 0497 2780226.

അഭിപ്രായങ്ങള്‍