ബി ജെ പി യുടെ നേതൃത്വത്തിൽ കോളയാട് കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ നടന്നു
പി.എം കിസാൻ സമ്മാൻ നിധി അട്ടിമറിക്കാനും ,കർഷകരെ വഞ്ചിച്ചുകൊണ്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ തടയാനും ശ്രമിക്കുന്ന കേരള സർക്കാരിൻ്റെ തട്ടിപ്പ് എന്നാരോപിച്ചു കൊണ്ട് ബി ജെ .പിയുടെയും കർഷകമോർച്ചയുടെയും ആഭിമുഖ്യത്തിൽ കോളയാട് കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ നടന്നു . മട്ടന്നൂർ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്.സി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബിജെപി മണ്ഡലം വൈസ്. പ്രസിഡന്റ് എ. കെ.പ്രേമൻ അധ്യക്ഷത വഹിച്ചു, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്.സദാനന്ദൻ സ്വാഗതവും പറഞ്ഞു ബിജെപി പഞ്ചായത്ത് സെക്രട്ടറി സ്വരാജ്.കെ നന്ദിയും പറഞ്ഞു.
തുടർന്ന് കർഷകരുടെ അടിയന്തിര ആവശ്യങ്ങൾ നടപ്പാക്കാനുള്ള നിവേദനം കോളയാട് കൃഷി ഓഫീസർ റിൻസി റോഷിക്ക് കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ സമർപ്പിച്ചു



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ