രണ്ടു കിഡ്നിയും തകരാറിലായ പേരാവൂർ മുള്ളേരിക്കൽ സ്വദേശിനിയുടെ ചികിത്സക്കായി കമ്മിറ്റി രൂപീകരിച്ചു.


 
രണ്ടു കിഡ്നിയും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പേരാവൂർ മുള്ളേരിക്കലിലെ കാക്കേനി കോളനിയിലെ പുതിയവീട്ടിൽ സിന്ധു എന്നവരുടെ തുടർ ചികിത്സക്കായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. യോഗം ജില്ല പഞ്ചായത്ത്‌ അംഗം ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ സുധാകരൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് വേണു ഗോപാൽ, വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, എം ഷൈലജ ടീച്ചർ, കെ ശശി മാസ്റ്റർ, രജീഷ് കെ എ, വി ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്തു. ചെയർമാൻ ആയി വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ കൺവീനർ ആയി കാരായി രമേശൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

അഭിപ്രായങ്ങള്‍