പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ന്യൂസ് റീഡേഴ്സ് ക്ലബ് ശ്രദ്ധേയമാകുന്നു.



 

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ലോകത്തിലെ ദൈനംദിന വാർത്തകൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ടാണ് സ്കൂളിൽ  റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർത്താ സംപ്രേഷണം ആരംഭിച്ചത്.  പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ ശേഖരിച്ച് വീഡിയോ എടുത്തു കൊണ്ടു ന്യൂസ്‌ ആപ്പുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് വിദ്യാർഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ അയക്കുന്നത്.

 ദിലീപ് കുയിലൂർ, ദിവ്യശ്രീ. വി. കെ, ബിന്ദു. കെ.എ എന്നിവരാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.

അഭിപ്രായങ്ങള്‍