വൈദ്യുതി ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കമ്മി വെട്ടിക്കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ




വൈദ്യുതി ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കമ്മി വെട്ടിക്കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബോർഡിന് യഥാർത്ഥത്തിൽ ചെലവായ തുകയിൽ നിന്ന് 1247.69 കോടി കമ്മിഷൻ വെട്ടിക്കുറച്ചു. ബോർഡ് വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ പലിശ പോലും അംഗീകരിച്ചില്ല. സിഎജി അംഗീകരിച്ച കണക്കാണ് റെഗുലേറ്ററി കമ്മിഷൻ നിരാകരിച്ചത്.

വൈദ്യുതി ബോർഡിന്റെ 2017-18 കാലത്തെ ചെലവാണ് കമ്മിഷൻ വെട്ടിക്കുറച്ചിരിക്കുന്നത്. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ, ബോർഡിന് 1331 കോടി രൂപ കമ്മി വരുമെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് റെഗുലേറ്ററി കമ്മിഷൻ നിരാകരിച്ചത്. 84.13 കോടിയുടെ കമ്മി മാത്രമേ ബോർഡിന് ഉണ്ടായിട്ടുള്ളൂ എന്നാണ് കമ്മിഷന്റെ നിലപാട്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, തേയ്മാന ചെലവുകൾ എന്നിവയിലും കുറവ് വരുത്തി. കമ്മി വെട്ടിക്കുറച്ചതോടെ ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.

അഭിപ്രായങ്ങള്‍