നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു;
കൊച്ചി: സിനിമാ നടൻ കെടിഎസ് പടന്നയിൽ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിൽ വെച്ചാണ് അന്ത്യം. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്. നാടകലോകത്ത് നിന്നാണ് പടന്നയിൽ സിനിമാ ലോകത്തെത്തുന്നത്. തുടർന്ന് രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.
ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയിൽ സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, ചേട്ടൻ ബാവ അനിയൻ ബാവ, അമർ അക്ബർ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയിൽ അഭിനയിച്ച സിനിമകളാണ്. കെടി സുബ്രഹ്മണ്യൻ പടന്നയിൽ എന്നാണ് ഇദ്ദേഹത്തിൻറെ യഥാർഥ പേര്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ