ഇന്ധന വില വർധനവിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന യുവ നേതാവിന് പേരാവൂരിൽ സ്വീകരണം

 

പേരാവൂർ:ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ച് ഒറ്റയാൾ സമരം നടത്തുന്ന യുവ നേതാവിന് പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം.

 കട്ടിപ്പാറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ഫോട്ടോഗ്രാഫറുമായ അബിൻ താമരശ്ശേരിക്കാണ് സ്വീകരണം നൽകിയത്.

 കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് ഏകനായി കാൽനട പ്രതിഷേധ ജാഥ നടത്തുന്നത്.ആറു ദിവസം മുമ്പാണ് കാസർകോഡ് നിന്നും ജാഥ തുടങ്ങിയത്. 40 ദിവസം കൊണ്ട് എല്ലാ ജില്ലകളിലും പര്യടനം നടത്തി തിരുവനന്തപുരത്ത് സമാപിക്കും.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ്, ജില്ലാ സെക്രട്ടറി ശരത്ത്, ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലതുംകാരൻ, മണ്ഡലം പ്രസിഡൻറ് അജ്നാസ് പടിക്കല് കണ്ടി,സന്തോഷ് പരപ്പടൻ, പി പി ശഹീദ്, ഫൈനാസ് എന്നിവർ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍