പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ്സ് നടന്നു



പേരാവൂർ:'കൊട്ടേഷൻ_ ലഹരി മാഫിയകളുമായി ഉള്ള.'സിപിഎം_DYFl ബന്ധം നാടിനാപത്ത്.' എന്ന വിഷയവുമായി ബന്ധപ്പെട്ട്  പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ്സ് നടന്നു.ജൂലൈ അഞ്ചിന് പേരാവൂർ ടൗണിൽ വെച്ച് നടന്ന സദസ്സിൽ  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ  അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

 ഡിസിസി സിക്രട്ടറി പോയിൽ മുഹമ്മദ് ഹാജി, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സുരേഷ് ചാലോറത്ത്,മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സണ്ണി മേച്ചേരി, ഡിസിസി മെമ്പർ ഹരിദാസൻ, ബ്ലോക്ക് സെക്രട്ടറിമാരായ അരിപ്പയിൽ മജീദ്, സുഭാഷ്മാഷ്, പഞ്ചായത്ത് മെമ്പർ രാജു. കെ കെ, വിജയൻ, പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അജ്നാസ്, പി പി അലി,മാത്യുഎടത്താഴ,സാജിർ,ജലാൽ,റഫീക്ക് എന്നിവർസംസാരിച്ചു .

അഭിപ്രായങ്ങള്‍