കേന്ദ്ര സർക്കാരിന്റെ വൈദ്യുത മേഖല സ്വകാര്യവൽക്കരണത്തിനെതിരെ കോളയാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

 



കേന്ദ്ര സർക്കാരിന്റെ വൈദ്യുത മേഖല സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെ കെഎസ്ഇബി എൻസിസി ഒ ഇ ഇ യുടെ ആഭിമുഖ്യത്തിൽ കോളയാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു പേരാവൂർ ഏരിയ സെക്രട്ടറി കെ ടി ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെഎസ്ഇബി ഡബ്ല്യു എ (സി ഐ ടി യു) ഡിവിഷൻ ഭാരവാഹി ടോം കെ ഫിലിപ് അധ്യക്ഷത വഹിച്ചു. കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹി അബ്ദുൽജലീൽ സ്വാഗതമാശംസിച്ചു. കേരള കർഷക സംഘം സെക്രട്ടറി ഷാജോൺ കെഎസ്ഇബി ഡബ്ല്യു എ (സിഐടിയു) ഡിവിഷൻ ഭാരവാഹി ഷൈജു സി എന്നിവർ അഭിവാദ്യമർപ്പിച്ചു. കെഎസ്ഇബി ഡബ്ല്യു എ (സി ഐ ടി യു) യൂണിറ്റ് സെക്രട്ടറി സജീവൻ കെ കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റവിചാരണ വായിച്ചു. പി കെ വിചിത്രഭാനു നന്ദി അർപ്പിക്കുകയും ചെയ്തു.

അഭിപ്രായങ്ങള്‍