*ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ*
ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന10 ലിറ്റർ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എൻ പത്മരാജനും പാർട്ടിയും 06.08.2021 ന് രാത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് മഹീന്ദ്ര ഥാർ വാഹനത്തിൽ കടത്തുകയായിരുന്ന ചാരയാവുമായി
മാലൂർ തോലബ്ര സ്വദേശി പ്രദീപ്കുമാറിനെ (വയസ് 39/2021 ) അറയങ്ങാട് സ്റ്റെയിൻ മൗണ്ട് പബ്ലിക് സ്‌കൂളിന് സമീപം വച്ച് 10 ലിറ്റർ നാടൻ ചാരായവും ആയി പേരവൂർ എക്‌സൈസ് സാഹസീകമായി പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ് സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, ഉത്തമൻ എം എന്നിവർ പങ്കെടുത്തു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ