കവർച്ചാ കേസിൽ 18 വർഷത്തിനുശേഷം പിടിയിൽ ആയ പ്രതിയെ കുടുക്കിയത് വിരലടയാളം.പേരാവൂരിൽ താമസക്കാരനായ ജോൺസൺ(48) കഴിഞ്ഞ ദിവസം ആണ് അറസ്റ്റിലായത്.
കള്ളാറിൽ വീട് കുത്തിതുറന്ന് അഞ്ചര പവൻ സ്വർണവും പണവും കവർന്ന കേസിൽ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും ഇരിട്ടി പേരാവൂരിൽ താമസക്കാരനായ ജോൺസൺ(48) കഴിഞ്ഞ ദിവസം ആണ് അറസ്റ്റിലായത്. 2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളാർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ റിട്ടയേർഡ് അധ്യാപകൻ ജോർജുകുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതി ഒളിവിൽ പോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിരലടയാള പരിശോധനയിലാണ് കവർച്ച നടന്ന വീട്ടിലെ വിരലടയാളം ജോൺസന്റെതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കായി പൊലീസ് രഹസ്യമായി അന്വേഷണത്തിലായിരുന്നു. എന്നാൽ മാസങ്ങളായി കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഒടുവിൽ പഴയ കേസുകളിൽ അന്വേഷണം വേണമെന്ന് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജോൺസൺ കുടുങ്ങിയത്. എസ് ഐ സലീമിനെ നേതൃത്വത്തിൽ പേരാവൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ