എടയാർ വാക്‌സിനേഷൻ സെന്ററിൽ ബഹളം വെച്ചതിനും ഡോക്ടറെ അസഭ്യം പറയുകയും ചെയ്തതിന് ഒരാൾ കണ്ണവം പോലീസിന്റെ കസ്റ്റഡിയിൽ. എടയാറിലെരവീന്ദ്രന്റെ മകൻ സംഗിൽ ആണ് കസ്റ്റഡിയിലായത്.





കോളയാട് പഞ്ചായത്തിൽ പതിനാലാം വാർഡ് ആയ എടയാറിൽ ആണ് സംഭവം നടന്നത്. 60 വയസ്സിന് മുകളിലുള്ളവർക്കുള്ള 10 വാക്‌സിൻ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇതറിഞ്ഞു  പന്ത്രണ്ടാം വാർഡിലെ ഒരു കുടുംബം വരികയും അവിടെ അവർക്കുള്ള വാക്സിൻ ഇല്ലാത്തതുകൊണ്ട് അവരെ തിരികെ അയക്കുകയും ചെയ്തു. അതിനു ശേഷം അവരുടെ മകൻ ആയ സം​ഗിൽ(34) വന്നു ഡോക്ടറെയും അവിടെ ഉണ്ടായിരുന്ന മറ്റു സ്റ്റാഫുകളെയും അസഭ്യം പറയുകയും ആരോഗ്യ വകുപ്പിന്റെ വാഹനത്തിന് മുന്നിൽ ഇയാളുടെ വാഹനം നിർത്തി ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു. തുടർന്ന് മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഗിലിനെ കണ്ണവം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.




അഭിപ്രായങ്ങള്‍