മലയോര മേഖലയിൽ വീണ്ടും വൻ ചാരായ വേട്ട, തൃക്കടാരിപൊയിൽ സ്വദേശിക്ക് എതിരെ പേരാവൂർ എക്സൈസ് കേസ് എടുത്തു.


 



ഓണം സ്പെഷ്യൽ ഡ്രൈവിംന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ  എൻ പത്മരാജനും പാർട്ടിയും പോത്തുകുഴി വച്ചു നടത്തിയ  വാഹന പരിശോധനയിൽ ഓട്ടോ റിക്ഷയിൽ  കടത്തുകായിരുന്ന 35 ലിറ്റർ  ചാരായം കണ്ടെടുത്തു. ചാരായം കടത്തിയ കുറ്റത്തിന് തൃക്കടാരിപൊയിൽ സ്വദേശിക്ക് എതിരെ  പേരാവൂർ എക്സൈസ് അബ്കാരി നിയമപ്രകാരം കേസ് എടുത്തു. തൃക്കടാരിപൊയിൽ സ്വദേശി പഴയിടത് രാജൻ  എന്ന അമ്പാടി രാജന് എതിരെ ആണ് കേസ് എടുത്തത്. ടിയാൻ മുൻപും അബ്കാരി കേസുകളിൽ പ്രതി ആണ്. ചാരായം കടത്തുവാൻ ഉപയോഗിച്ച KL 14 W 8884 ആപേ ഓട്ടോറിക്ഷയും പേരാവൂർ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.


പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ് ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ,  സതീഷ് വി എൻ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമൃത ഡ്രൈവർ ഉത്തമൻ  എം എന്നിവർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍