പ്രകാശ് ജ്വല്ലറിയുടെ കോളയാട് ഷോറൂം പ്രവർത്തനം ആരംഭിച്ചു.
60 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള പ്രകാശ് ഗ്രൂപ്പിന്റെ അഞ്ചാമത് ഷോറൂം കോളയാട് പഞ്ചായത്ത് പ്രസിഡന്റ് റിജി എം ഉദ്ഘാടനം ചെയ്തു.
പ്രകാശ് ജ്വല്ലറി ഗ്രൂപ്പിലെ എൻ പി പ്രദീപൻ, എൻ പി ഫൽഗുനൻ, ഫാഷൻ ജ്വല്ലറി ഉടമ എൻ പി പ്രമീള എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. ശശീന്ദ്ര ജ്വല്ലറി സ്ഥാപകൻ കെ കെ ബാലൻ ആദ്യ വില്പന ഏറ്റു വാങ്ങി. ഹരികൃഷ്ണൻ നമ്പൂതിരി, ഫാ. ബോണി റിബേയ്ഗോ, ഹാഫിള് അബ്ദു റൗഫ് ഫൈസി ഉസ്താദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീജ പ്രദീപൻ, കോളയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ, സി പി എം ലോക്കൽ സെക്രട്ടറി ഷാജു എ, ബി ജെ പി കോളയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാനന്ദൻ വി തുടങ്ങിയവർ സാന്നിദ്ധ്യം അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ