കോളയാട് ടൗണിലെ മൊബൈൽ ഷോപ്പിൽ കവർച്ച



കോളയാട് : ടൗണിലെ എം ഫോൺ മൊബൈൽ ഷോപ്പിൽ കവർച്ച. 12000 രൂപ വിലയുള്ള രണ്ട് ഫോണുകളാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് കടയുടെ ഷട്ടർ തിക്കിമാറ്റിയ ശേഷം മോഷ്ടാവ് അകത്തേക്കു കയറിയത്. രാവിലെ ടൗണിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കടയുടെ ഷട്ടർ തകർത്ത നിലയിൽ കണ്ടെത്തിയത്. ഉടമ നജീബ് മമ്പറത്തിന്റെ പരാതിയിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.





അഭിപ്രായങ്ങള്‍