ഏലപ്പീടികയിലെ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികൾ അറസ്റ്റിൽ
ഏലപീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴുപേരെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോളയാട് പുത്തലം സ്വദേശികളായ കിഴക്കേ കുന്നുമ്മൽ ജോർജ് ജോസഫ്(25), ഊരാളികണ്ടി വീട്ടിൽ യു കെ ഷൈജിത്ത് (29), കിഴക്കേ കുന്നുമ്മൽ ആർ ജിനീഷ്(25), പാട്ടക്ക വീട്ടിൽ പി ദിവിനേഷ്(33), കിഴക്കെ കുന്നുമ്മൽ അഖിൽ എന്ന അപ്പു(28), പാട്ടക്ക വീട്ടിൽ പി രാഹുൽ(30), എടയാർ ചുണ്ടത്ത് വീട്ടിൽ സി വി സിബിൻ(23) എന്നിവരെയാണ് കേളകം പോലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഏലപ്പീടിക സ്വദേശികളായ കൂരക്കൽ വിപിൻ വിൽസൺ (30), കുരുവിളാനിക്കൽ പ്രബീഷ് തോമസ്(38) എന്നിവരെയാണ് വാഹനം തടഞ്ഞ് ഏഴംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. അന്നേദിവസം വൈകീട്ട് കണ്ടംതോട് പുൽമേടിന് സമീപം പ്രദേശവാസികളുമായി പ്രതികൾ ഉൾപ്പെടുന്ന സംഘം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. രാത്രിയോടെ എത്തിയ പ്രതികൾ വൈകിട്ടത്തെ പ്രശ്നത്തിൽ ഉൾപ്പെട്ടവർ എന്ന ധാരണയിലാണ് വിപിനെയും പ്രബീഷിനെയും അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ