കോളയാട് പുന്നപ്പാലം ഓർത്തഡോക്സ്‌ പള്ളിക്ക് സമീപത്തു പുതുതായി സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ചാർജ് ചെയ്തു

 

കോളയാട് KSEB അസിസ്റ്റൻറ് എൻഞ്ചീനിയർ വി.എം.മുഹമ്മദ് ബഷീർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നു


പുന്നപ്പാലം ഓർത്തഡോക്സ്‌ പള്ളിക്ക് സമീപത്തു പുതുതായി സ്ഥാപിച്ച 100 KVA ട്രാൻസ്‌ഫോർമർ 6/8/2021 വെള്ളിയാഴ്ച ചാർജ് ചെയ്തു. ശാന്തിനഗർ, വള്ളിയോടി കോളനി, കൊമ്മേരി, എന്നീ പ്രദേശങ്ങളിലെ  വോൾടേജ് ക്ഷാമത്തിനാണ്, ഇതിലൂടെ ഒരു  സ്ഥിര പരിഹാരം ഉണ്ടായത്  KSEB യുടെ system ഇമ്പ്രൂവ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തിയാണ് ഇത് സ്ഥാപിച്ചത്. കോളയാട് KSEB അസിസ്റ്റന്റ് എഞ്ചിനീയർ വി എം മുഹമ്മദ്‌ ബഷീർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു സബ് എഞ്ചിനീയര്മാരായ ടോം കെ ഫിലിപ്പ്, ജീജോ തോമസ്, കോൺട്രാക്ടർ അനിരുദ്ധൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു 


അഭിപ്രായങ്ങള്‍