കോളയാട് കാട്ടുപന്നി റോഡിന് കുറുകെ ചാടി സക്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു
കോളയാട് : കാട്ടുപന്നി റോഡിന് കുറകെ ചാടി സക്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ (13-08-21 ന് ) 7.30 ന് മണിയോടെയാണ് കോളയാട് കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.പാനൂർ മൊകേരി വള്ളങ്ങാട് സ്വദേശി പവിത്രൻ ചാത്തോത്ത് നാണ് അപകടം ഉണ്ടായത് തലശ്ശേരി ഇന്ദിരാഗന്ധി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.KL 58 Q 5635 നമ്പർ വാഹനം ഭാഗികമായി തകർന്നിട്ടുണ്ട്. പവിത്രൻകെട്ടിട തൊഴിലാളി ആണ്. രാവിലെ പെരുതേരി ജോലി ചെയ്യാൻ നടുമ്പോയിൽ ഭാഗത്ത് പോകുന്ന സമയത്താണ് അപകടം ഉണ്ടായത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് കണ്ണവം റിസർവ് വനത്തിലേക്ക് റോഡിന് കുറകെ കാട്ടുപന്നി ചാടുകയാണ് ഉണ്ടായത്.ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം അതിരൂക്ഷമാണ്. ഇതിന് മുൻമ്പ് പല തവണ അപകടം ഉണ്ടായിട്ടുണ്ട്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ