കണ്ണൂർ ജില്ലയിൽ ശനിയാഴ്ച 64 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രം

 



ജില്ലയില്‍ ശനിയാഴ്ച ( സപ്തംബര്‍ 11) 64 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാമത്തെ ഡോസ് നല്‍കും.

എല്ലായിടത്തും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. കൂടാതെ ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം .സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിന്‍ എടുക്കണം. 8281599680, 8589978405, 8589978401 .

04972700194 , 04972713437


അഭിപ്രായങ്ങള്‍