വീടുകളില്‍ പൈപ്പ്ലൈനിലൂടെ ഗ്യാസ് (പൈപ്പഡ് നാച്ചുറല്‍ ഗ്യാസ്) എത്തിക്കുന്ന സിറ്റി ഗ്യാസ് ഡിഡ്ട്രിബ്യൂഷന്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും.

 


കണ്ണൂര്‍: കൊച്ചി - മംഗളൂരു ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശ്ളൂര്‍ ജില്ലകളിലെ വീടുകളില്‍ പൈപ്പ്ലൈനിലൂടെ ഗ്യാസ് (പൈപ്പഡ് നാച്ചുറല്‍ ഗ്യാസ്) എത്തിക്കുന്ന സിറ്റി ഗ്യാസ് ഡിഡ്ട്രിബ്യൂഷന്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും.


പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്രൂപ്പുമാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ ജില്ലകളിലെ പ്രധാനഗരങ്ങളിലെ വീടുകളില്‍ അടുത്ത മാര്‍ച്ചോടെ ഗ്യാസ് എത്തിക്കാന്‍ കഴിയും.


വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിത്തീന്‍ പൈപ്പാണിടുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വിതരണം ചെയ്യുന്ന പദ്ധതിയും പുരോഗമിക്കുകയാണ്.


ജില്ലകളില്‍ സ്ഥാപിക്കുന്ന സിറ്റി ഗ്യാസ് സ്റ്റേഷനിലൂടെയായിരിക്കും വിതരണം. പൊതു പൈപ്പില്‍നിന്ന് വീടുകളിലേക്കുള്ള കണക്ഷന്‍ 15 മീറ്റര്‍ വരെ സൗജന്യമാണ്‌. ഉപയോഗിക്കുന്നതിന്‌ മാത്രം വില നല്‍കിയാല്‍ മതി. 24 മണിക്കൂറും ഗ്യാസ് ലഭ്യമാകും. എല്‍.പി.ജിയെക്കാള്‍ 30 ശതമാനത്തോളം വിലയും കുറയും.



അഭിപ്രായങ്ങള്‍