കെ.എസ്.ഇ.ബി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

 




കെ.എസ്.ഇ.ബി ഓണ്‍ലൈന്‍ സേവനങ്ങളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ തടസ്സം നേരിടുമെന്ന്​ വൈദ്യുതി ബോര്‍ഡ്​ അറിയിച്ചു.


ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെട്ട് ഡേറ്റ ആര്‍ക്കൈവിങ്​ ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്​ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച രാത്രി 8 മണി വരെയാണ്​ സേവനങ്ങള്‍ തടസ്സപ്പെടുക.


1912 കോള്‍ സെന്‍റര്‍, ഓണ്‍ലൈന്‍ പേമെന്‍റ്​ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ സേവനങ്ങളെയാണ്​ ഇത്​ ബാധിക്കുകയെന്ന്​ കെ.എസ്.ഇ.ബി ​ അറിയിച്ചു.



അഭിപ്രായങ്ങള്‍