ഓണം ബമ്പർ അടിച്ചത് സെയ്തലവിക്കല്ല, മരട് സ്വദേശിക്ക്; ടിക്കറ്റ് ബാങ്കിന് കൈമാറി

 


ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ‍.

പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രം​ഗത്തെത്തിയിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്.
എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടാണ് ജയപാലന്റെ കടന്നുവരവ്.

അഭിപ്രായങ്ങള്‍