ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നഴ്സുമാർ

 


ആശുപത്രികളിൽ ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നഴ്സുമാർ രംഗത്ത്. കൊവിഡ് പോരാട്ടത്തിന് മുന്നിൽ നിൽക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ മാത്രം 730 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ നെടുംതൂണാണ് ഈ മാലാഖമാർ. അവധിദിനങ്ങളിൽ പോലും ജോലിയെടുത്താണ് ഇവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കുന്നത്. അമിത ജോലിഭാരമുണ്ടെങ്കിലും തളരാതെയാണ് നഴ്സുമാർ മുന്നോട്ട് പോകുന്നത്. ജൂനിയർ നഴ്സുമുതൽ എം സി എച്ച് ഓഫിസർ വരെ 1095 ഒഴിവുകളാണ് നികത്താനുള്ളത്.


സമയബന്ധിതമായി സ്ഥാനക്കയറ്റവും ലഭിക്കാറില്ലെന്നും ജൂനിയർ നഴ്സായി ജോലിയിൽ കയറി

ജൂനിയർ നഴ്സായി തന്നെ വിരമിക്കേണ്ടി വരുന്നുവെന്നും കെജിജെപിഎച്ച്എൻഎസ് യു സെക്രട്ടറി കെ.ജയലക്ഷ്മി പറഞ്ഞു.


ആകെ ഒഴിവുകൾ

JPHN (Grd1+Grd2) 730

PHN 281

PHNS 15

PHN Tutor 33

DPHN 22

MCH Officer 14

അതേസമയം നാല് ജൂനിയർ ഹെൽത്ത് നഴ്സിന് ഒരു ഹെൽത്ത് നഴ്സെന്ന അനുപാതവും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.





അഭിപ്രായങ്ങള്‍