കേരള പോലീസിന് തന്നെ നാണക്കേടായി മലപ്പുറം കോട്ടക്കലിൽ പോലീസിന്റെ ഹാൻസ് വിൽപ്പന.


 മലപ്പുറം: കേരള പോലീസിന് തന്നെ നാണക്കേടായി മലപ്പുറം കോട്ടക്കലിൽ പോലീസിന്റെ ഹാൻസ് വിൽപ്പന. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകളാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. രജീന്ദ്രൻ, സീനിയർ സി.പി.ഒ. സജി ചെറിയാൻ എന്നിവർ അറസ്റ്റിലായി. ഇവരെ സർവീസിൽനിന്ന് സസ്പെൻഡും ചെയ്തിട്ടുണ്ട്.ജൂൺ 21-നാണ് കോട്ടക്കൽ പോലീസ് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാസർ, അഷ്റഫ് എന്നിവർ മിനി ടെംപോ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600-ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു. പിടികൂടിയ പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാനും ഉത്തരവായി. ഇതിനുപിന്നാലെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാതെ മറിച്ചുവിൽക്കാൻ ശ്രമിച്ചത്.

അഭിപ്രായങ്ങള്‍