കോളയാട് ചങ്ങല ഗെയിറ്റ് - പെരുവ ജില്ലാ പഞ്ചായത്ത് റോഡ് മെക്കാഡം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു
കോളയാട് :കോളയാട് പഞ്ചായത്തിലെ പെരുവ ചങ്ങലഗേറ്റ് ജില്ലാ പഞ്ചായത്ത് റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്ന ആവിശ്യം ശക്തമാകുന്നു.കെ എസ് ആർ ടി സി ഉൾപ്പെടെ രണ്ടു ബസ് തലശ്ശേരി -പെരുവ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. കൂടാതെ നിരവധി വാഹനങ്ങൾ ഈ റോഡിൽ ഗതാഗതം നടത്തുന്നുന്നുണ്ട് പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം,ഗവണ്മെന്റ് യു പി സ്കൂൾ പലയത്തുവയൽ, പെരുവ പോസ്‌റ്റോഫീസ്, ചെമ്പുക്കാവ് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി, അങ്കണവാടികൾ തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്.മട്ടന്നൂർ വിമാന താവളത്തിലേക്ക് വയനാട് ജില്ലയിലെ കോറോം, കുഞ്ഞോ,പാനോം, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, തെങ്ങിൻ പാലം വാണിമൽ പഞ്ചായത്ത് പ്രദേശത്തുള്ള പാലൂർ കുറ്റല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കും എളുപ്പത്തിൽ എത്താൻ കഴിയും. ചങ്ങലഗേറ്റ് -പെരുവ റോഡ് വികസിപ്പിച്ച് പറക്കാട് വഴി റോഡ് അഭിവൃദ്ധിപ്പെടുത്തിയാൽ കോഴിക്കോട് ജില്ലയുടെ നാദാപുരം നിയോജക മണ്ഡലം കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നിയോജക മണ്ഡലവും വികസനത്തിന് ആക്കം കൂടും
പെരുവ ഇപ്പോൾ തന്നെ ടൂറിസ്റ്റുകൾ ഇഷ്ടപെടുന്ന പ്രദേശമായി മാറിയിരിക്കുകയാണ് 10 കി. മീറ്റർ വരുന്ന റോഡ് മേക്കാഡം ചെയ്ത് സുഗമമായ യാത്ര ഒരുക്കവാൻ കഴിയും. ഇപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ റോഡുള്ളത്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ