പേരാവൂർ മേഖലാ കേരള ശാസ്ത്രസാഹിത്യ പരിഷത് വജ്ര ജൂബിലി ലോഗോ പ്രകാശനം നടന്നു

 


    കേരള ശാസ്ത്രസാഹിത്യ പരിഷത് പേരാവൂർ മേഖല വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം, ഫോട്ടോഗ്രാഫിയിൽ ദേശീയ അവാർഡ് നേടിയ ജോളി കോളയാട് നിർവ്വഹിച്ചു.ഡോ.കെ.ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. പരിഷത് സംസ്ഥാന കമ്മറ്റി അംഗം കെ.വിനോദ് കുമാർ ഒ.പ്രതീശൻ,മേഖല സിക്രട്ടറി വിജിന എന്നിവർ പങ്കെടുത്തു.

പേരാവൂർ മേഖലയിലെ വിവിധ യൂണിറ്റുകളിൽ ഓൺലൈനായി കുടുബ സംഗമങ്ങൾ നടന്നു.കൊട്ടിയൂർ പി.എസ് ശിവദാസൻ കേളകം പി.കെ മണി, പേരാവൂർ പി.കെ സുധാകരൻ, കാക്കയങ്ങാട് ഡോ. പി.കെ.പ്രശാന്ത്, മുഴക്കുന്ന് ടി.പി.സുധാകരൻ മാലൂർ, തോലമ്പ്ര എം.പി ഭട്ടതിരിപ്പാട്, ആലച്ചേരി ടി.ജയരാജൻ കണിച്ചാർ.കെ.വിനോദ് കുമാർ എന്നിവർ സംഗമങ്ങൾ ഉൽഘാടനം ചെയ്യും.

യൂണിറ്റ് സംഗമത്തിൻ്റെ ഭാഗമായി യൂണിറ്റ്ചരിത്രം തയ്യാറാക്കൽ, പഴയ കാല പ്രവർത്തകരുടെ അനുഭവം പങ്കുവെക്കൽ, കലാപരിപാടികൾ എന്നിവ നടന്നു.

അഭിപ്രായങ്ങള്‍