ആർ ടി പി സി ആർ ടെസ്റ്റിൽ ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമോ? ലാബിനെതിരെ പരാതി

പയ്യന്നൂർ : പയ്യന്നൂർ മുപ്പത്തി മൂന്നാം വാർഡിൽ താമസക്കാരനായ ആൾ കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ലാബിൽ പോയി ആർ ടി പി സി ആർ ടെസ്റ്റ് ചെയുകയും അവിടെ നിന്ന് റിസൾട്ട് വന്നപ്പോൾ നെഗറ്റീവ് ആണെന്ന് വിളിച്ചു പറയുകയും ചെയ്തു. എന്നാൽ അതിന് ശേഷം ആരോഗ്യ വകുപ്പിൽ നിന്ന് വിളിച്ച് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയും അതിനാൽ ക്വാറന്റൈനിൽ നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലാബിന്റെ റിസൾട്ട് അറിഞ്ഞതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ആരോഗ്യ വകുപ്പിൽ നിന്നും വിളിച്ചത്. അത് കൊണ്ട് തന്നെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. ലാബുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. തുടർന്ന് കൗൺസിലറും ജാഗ്രത സമിതി അംഗങ്ങളും നേരിട്ട് ലാബിൽ ചെന്നപ്പോൾ " അന്ന് ഇവർക്ക് അയച്ചു നൽകിയതല്ല ഒറിജിനൽ, ആരോഗ്യ വകുപ്പിന് അയച്ചു നൽകിയതാണ് ഒറിജിനൽ ' എന്നാണ് മറുപടി നൽകിയത്. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിലും മറ്റു ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ