കൊട്ടിയൂർ പാൽചുരം ഒന്നാം വളവിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരം ഒന്നാം വളവിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെ പാൽചുരം ഒന്നാം വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഡ്രൈവറെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവാഞ്ചേരി സ്വദേശികളായ അജയൻ (49), രാജേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ