ഒന്നാംഘട്ട വാക്സിനേഷൻ പൂർത്തിയാക്കി കോളയാട് ഗ്രാമപഞ്ചായത്ത്.



 കോളയാട് : പഞ്ചായത്തിൽ ഒന്നാം ഘട്ട കോവിഡ് വാക്സിനേഷൻ 100 ശതമാനം. 14 വാർഡുകളിൽ മുഴുവൻ പേരും വാക്സിൻ സ്വീകരിച്ചു. 18 വയസ്സിന് മുകളിൽ  വാക്സിൻ ആവശ്യമായ 15000 ത്തോളം പേരിൽ 300 പേർ മാത്രമാണ് ഒന്നാംഘട്ട വാക്സിനേഷൻ സ്വീകരിക്കുവാൻ ബാക്കിയുള്ളത്. ഇതിൽ മുഴുവൻ പേരും കോവിഡ് ബാധിച്ച് മൂന്നു മാസം തികയാത്തവരാണ്. നിലവിൽ കോവിഡ് ബാധിച്ചവരും അലർജി ഉള്ളവരും ഉണ്ട്. മട്ടന്നൂർ നിയോജക മണ്ഡലത്തിലും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലും ആദ്യമായി വാക്സിനേഷൻ പൂർത്തിയാക്കുന്ന പഞ്ചായത്താണ് കോളയാട്. വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർക്ക് കൂടെ വാക്സിൻ ലഭ്യമാക്കുകയാണ് പഞ്ചായത്തിലെ ലക്ഷ്യമെന്ന്  പ്രസിഡണ്ട് എം റിജി പറഞ്ഞു. ഒമ്പത് ക്യാമ്പുകളിലും പെരുവ പി എച്ച് സി യിലും കോളനികളിൽ നേരിട്ട് എത്തിയും ആണ് വാക്സിൻ വിതരണം പൂർത്തിയാക്കിയത്. അതിഥി തൊഴിലാളികൾക്കും  നഗരസഭാ പരിധിയിലെ വ്യാപാരികൾക്കും വ്യാപാരസ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ലഭ്യതയ്ക്ക് അനുസരിച്ച് വാക്സിൻ നൽകിയിരുന്നു.

അഭിപ്രായങ്ങള്‍