പെരുവ പറക്കാട് പട്ടികവർഗ്ഗ സങ്കേതം: ഇന്റർനെറ്റ് സൗകര്യം ബി എസ് എൻ എൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കോളയാട് കണ്ണൂർ ജില്ലയിലെ ഏറ്റവും ദുർഘടമായ പട്ടികവർഗ്ഗ സങ്കേതമായ കോളയാട് ഗ്രാമപഞ്ചായത്തിലെ തെരുവ് പതിമൂന്നാം വാർഡിലെ പറക്കാട് പ്രദേശത്തെ 35 ൽ അധികം കുടുംബങ്ങളിലെ വിദ്യാർഥികൾക്കും മറ്റു ഓൺലൈൻ സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ബി എസ് എൻ എൽ ജൂനിയർ ടെലികോം ഓഫീസർ റിഷിൽ,ഗ്രാമപഞ്ചായത്ത് അംഗം റോയി പൗലോസ് എന്നിവർ കഴിഞ്ഞദിവസം കോളനിയിലെത്തി ഇത് സംബന്ധിച്ച് പ്രദേശവാസികളും ആയി ചർച്ച ചെയ്തു. കൊളപ്പ ട്രൈബൽ കോളനിയിൽ കഴിഞ്ഞദിവസം പൊതു വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരുന്നു. പറക്കാട് കുട്ടപാലം കോളനികൾ കൂടി ഇന്റർനെറ്റ് ഒരുക്കുന്നതോടെ പെരുവ വാർഡിൽ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഇന്റർനെറ്റ് പരിധിയിൽ ആകും. ചെമ്പുക്കാവ് പാറക്കുണ്ട് സാംസ്കാരിക നിലയങ്ങൾ അംഗൻവാടികൾ വനസംരക്ഷണ സമിതി ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും പൊതു വൈഫൈ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സർക്കാർ സഹായം തേടുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ്, വനംവകുപ്പ് കണ്ണവം റേഞ്ച് കണ്ണൂർ INCAS ഷാർജ കണ്ണൂർ ജില്ലാ കമ്മിറ്റി പെരുവ വാർഡിലെ വിവിധ കോളനികളിൽ വൈ-ഫൈ സൗകര്യം ഒരുക്കുവാൻ സഹായം നൽകിയിട്ടുണ്ട്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ