കോളയാട് പറക്കാട് കോളനിയിൽ നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരം
കോളയാട് :കണ്ണൂർ ജില്ലയിലെ ഏറ്റവും ദുർഘട ഫോറെസ്റ്റ് ട്രൈബൽ സെറ്റിൽമെന്റായ കോളയാട് പഞ്ചായത്തിലെ പറക്കാട്, ഒരു മൊബൈലിനുംറേഞ്ച് ഒട്ടും ഇല്ലായിരുന്നു.35കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ എത്തുവാൻ 10കിലോ മീറ്ററോളംവന്യ മൃഗങ്ങൾ ഉള്ള കാട്ടിലൂടെയുള്ള കൂപ്പ് റോഡിലൂടെ സഞ്ചരിച്ചു വേണം ചെമ്പുക്കാവിലുള്ള റേഷൻ കടയിൽ എത്താൻ.പെരുവ വാർഡ് പ്രദേശത്തുള്ള 10സെറ്റിൽ മെന്റുകളിലും വിവിധ ഏജൻസികളുടെ സഹായത്തോടെ BSNL ഫൈബർ വലിച്ചു, ഇന്റർനെറ്റ് കണക്ടീവിറ്റി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പറക്കാട് കോളനിയിലെ 20ളം വരുന്ന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ സൗകര്യം ലഭ്യമായിരുന്നില്ല.
പ്രശ്നം,പഞ്ചായത്ത് മെമ്പർ റോയ് പൗലോസ്, കണ്ണൂർ ട്രൈബൽ പ്രൊജക്ട് ഓഫീസർ bsnl ജനറൽ മാനേജർ, എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും കോഴിക്കോട് BSNL അധികൃതരുമായി ചേർന്ന്, വിലങ്ങാട് കുറ്റല്ലൂരിൽ നിന്നും ഫൈബർ കേബിൾ വലിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കണ്ണൂർ ഐ ടി ഡി പി യ്ക്ക് സമർപ്പിക്കുകയാണുണ്ടായത്.ഇത് അംഗീകരിച്ചാണ്ഈ കാടിന്റെ മക്കൾക്കും ഇന്റർ നെറ്റ് ലഭ്യമായത് .
ഇനി കാട്ടിലും, പാറക്കൂട്ടത്തിലും കയറിയിരുന്നു ഓൺ ലൈൻ ക്ലാസ് കാണേണ്ട ഇവർക്ക്.ഇവരുടെ പ്രശ്നം ന്യൂസ് ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു, കണ്ണവം ഫോറെസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, മെമ്പർ റോയ് പൗലോസ്, ഫോറെസ്റ്റ് ഓഫിസർ സുനിൽ എം ഊരു മൂപ്പൻ, എന്നിവർ വൈ ഫൈ വിലയിരുത്തി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ