നിവേദനം നൽകി

 



 പോളിയോ ബാധിച്ച രണ്ടു കാലുകൾക്കും സ്വാധീന കുറവുള്ള കുനിത്തല സ്വദേശിയായ കാശി തീർത്ഥത്തിൽ ഇന്ദിര എന്നവർ വീണു പരിക്ക് പറ്റി കിടപ്പിലായ സാഹചര്യത്തിൽ, തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ അവിവാഹിതയായ ഇന്ദിരയുടെ തുടർചികിത്സ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റന്‌ നിവേദനം നൽകി.ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഷഫീർ, അജിനാസ് പടിക്കലക്കണ്ടി, പഞ്ചായത്ത് മെമ്പർമാരായ റജീന സിറാജ്, രഞ്ജുഷ വി എം, നൂറുദ്ദീൻ മുള്ളേരി കൽ, നേതാക്കളായ ഫൈനാൻസ് പോളോ, അനീസ് അലി, പി സി ഷഹീദ്, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്..

അഭിപ്രായങ്ങള്‍