പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽക്കരണ പരിപാടി നടത്തി.







ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ നേതൃത്വത്തിൽ പട്ടാന്നൂർ കെ പി സി ഹയർ സെക്കന്ററി സ്കൂൾ എൻ സി സി കേഡറ്റുകൾക്കായി ഇ-ലോകവും കുട്ടികളും എന്ന വിഷയത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. മട്ടന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ  ഗണേശൻ. കെ. വി. പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ എ. സി. മനോജ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചൈൽഡ്ലൈൻ കോർഡിനേറ്റർ ബീന. കെ.  ക്ലാസ്സെടുത്തു. ചടങ്ങിൽ എ. സന്ദീപ്,എ. സി. ലത,പി. എം. ഗോപിനാഥ്, ദിലീപ് കുയിലൂർ, റീന അജിത്, കേഡറ്റുകളായ ദിയ. എം, കാർത്തിക് വിജയ്, ദേവാമൃത. കെ, ശ്രീകീർത്തന. ജി,  പാരാ ലീഗൽ വളണ്ടിയർ കാർത്ത്യായനി. സി. പി. എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍