പടിയൂർ, കുയിലൂർ മേഖലയിലെ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കരയോഗം അനുമോദിച്ചു.
പടിയൂർ, കുയിലൂർ മേഖലയിലെ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കരയോഗം അനുമോദിച്ചു. കുയിലൂർ എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നടന്ന പരിപാടി തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുയിലൂർ കരയോഗം പ്രസിഡന്റ് ആർ. ഹരിദാസൻ അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ പടിയൂർ മേഖലയിലെ എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡോക്ടറേറ്റ് നേടിയ അഭിലാഷ് ആല ത്തുപറമ്പിനെയും അനുമോദിച്ചു . തളിപ്പറമ്പ് യൂണിയൻ സെക്രട്ടറി ജയപ്രകാശ്. പി, വാർഡ് അംഗം ആർ. രാജൻ, ഗംഗാധരൻ കല്യാട്,ചന്ദ്രൻ പെരുമണ്ണ്,ദിലീപ് കുയിലൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കരയോഗം സെക്രട്ടറി ദീപേഷ്. പി. വി സ്വാഗതവും തളിപ്പറമ്പ യൂണിയൻ ഇൻസ്‌പെക്ടർ ചന്ദ്രബാബു. പി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ