കണ്ണവം സ്റ്റേഷനിലെ എസ്ഐ വി.പി.ബഷീറിനെ ചിറ്റാരിപ്പറമ്പ് വട്ടോളി കോട്ടയിൽ നിന്നും ഒരുപറ്റം ആളുകൾ ചേർന്ന് മർദ്ദിച്ചു.

 


എസ്ഐ വി.പി.ബഷീർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ.



കണ്ണവം: സ്റ്റേഷനിലെ എസ്ഐ വി.പി.ബഷീറിനെ ചിറ്റാരിപ്പറമ്പ് വട്ടോളി കോട്ടയിൽ നിന്നും ഒരുപറ്റം ആളുകൾ ചേർന്ന് മർദ്ദിച്ചു. കൈക്ക് പരുക്കേറ്റ എസ്ഐ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

വൈകുന്നേരം 7 മണിയോടെ പട്രോളിങ് നടത്തുന്നതിനിടെ ആളില്ലാത്ത ബൈക്ക് കണ്ടെത്തി. ഈ ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ 20 ഓളം വരുന്ന ആളുകൾ എസ്ഐയെ തടഞ്ഞുവച്ച് മർദ്ദിച്ചു എന്നാണ് പരാതി. തുടർന്ന് സ്റ്റേഷനിൽ നിന്നും സിഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് എസ്ഐയെ ആശുപത്രിയിലേക്കു മാറ്റിയത്. കൂടുതൽ പൊലീസ് സംഭവ സ്ഥലത്ത് എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഈ ബൈക്ക് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ എസ്ഐ പരാതി നൽകി.




അഭിപ്രായങ്ങള്‍