പട്ടാനൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിലെ എൻ സി സി കേഡറ്റുകൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

പിണറായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പട്ടാനൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിലെ എൻ സി സി കേഡറ്റുകൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഷൈമ പരിപാടി ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്. എം. പി. ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ. സി. മനോജ്‌ അധ്യക്ഷൻ വഹിച്ചു. എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ നിസാർ കൂലോത്ത്,ഹെഡ്മാസ്റ്റർ കെ. സി. ഗിരീഷ് കുമാർ, എൻ. സി. സി. ഇൻ-ചാർജ് ദിലീപ് കുയിലൂർ എന്നിവർ സംസാരിച്ചു.





അഭിപ്രായങ്ങള്‍