കയ്യൂർ ശ്രീ ആൽകീഴിൽ ഭഗവതീ ക്ഷേത്ര ഒറ്റക്കോല മഹോത്‌സവം ഒഴിവാക്കി




 തുലാം 25, 26 (നവംബർ 11, 12) തീയ്യതികളിൽ നടത്താനുള്ള കയ്യൂർ ശ്രീ ആൽകീഴിൽ ഭഗവതീ ക്ഷേത്ര ഒറ്റക്കോല മഹോത്‌സവം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഒഴിവാക്കാൻ 03.10.21 ന് ചേർന്ന യോഗം തീരുമാനിച്ചു. ക്ഷേത്രം അഞ്ചില്ലത്ത് പ്രതിനിധികൾ, ആചാര സ്ഥാനികർ , ക്ഷേത്ര കമ്മിറ്റിയംഗങ്ങൾ, കോട്ടം ട്രസ്റ്റ് അംഗങ്ങൾ, കയ്യൂർ വിഷ്ണുമൂർത്തി ക്ഷേത്രക്കമ്മിയംഗങ്ങൾ  എന്നിവർ യോഗത്തിൽ സംബന്ധിച്ചു.ഉൽസവ ദിവസങ്ങളായ തുലാം 25, 26 എന്നീ ദിവസങ്ങളിൽ ക്ഷേത്ര നട തുറന്ന് പതിവ് ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്.കയ്യൂർ  ആൽകീഴിൽ ഭഗവതീ ക്ഷേത്രം സെക്രട്ടറി അറിയിച്ചു 



അഭിപ്രായങ്ങള്‍