പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി കേഡറ്റുകൾ ക്ലീൻ ഇന്ത്യാ ക്യാമ്പെയിനിൽ പങ്കു ചേർന്നു
ആസാദി കാ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി കേഡറ്റുകൾ ഗാന്ധിജയന്തിദിനത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.പരിപാടി കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഷൈമ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. സി. മനോജ് അധ്യാപകരായ ടി. പ്രശാന്തൻ,ദിലീപ് കുയിലൂർ കേഡറ്റുകളായ നിള കെ.സി,തീർത്ഥ അശോക്,അഭിനയ. എൻ,ദേവാമൃത. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ