കാക്കയങ്ങാട് ടൗണിന് സമീപം കിണറിൽ മൃതദേഹം കണ്ടെത്തി.

 



കാക്കയങ്ങാട്: കാക്കയങ്ങാട് ടൗണിന് സമീപം കിണറിൽ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുഴക്കുന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കായപ്പനച്ചി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

നാല് ദിവസം മുൻപ് രാധാകൃഷ്‌ണനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

അഭിപ്രായങ്ങള്‍