കോളയാട്: കണ്ണവം ഫോറെസ്റ്റിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ചെമ്പുക്കാവ് തെനിയാട്ടു മലയിൽ ഉരുൾ പൊട്ടി മൂരി പുഴയിൽ വെള്ളം കയറി.
കോളയാട്: കണ്ണവം ഫോറെസ്റ്റിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ചെമ്പുക്കാവ് തെനിയാട്ടു മലയിൽ ഉരുൾ പൊട്ടി മൂരി പുഴയിൽ വെള്ളം കയറി. ഇന്ന് 2മണിയോടെ ആയിരുന്നു വനത്തിൽ മഴ പെയ്തത്. ചെമ്പുക്കാവിന് സമീപം പുഴ റോഡിലൂടെ ഗതി മാറി ഒഴുകി വന്നത് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കി. പലരുടെയും അലക്കുവാൻ ഇട്ട വസ്ത്രങ്ങൾ പുഴ കൊണ്ടുപോയി. കണ്ണവം പുഴയിലും വെള്ളം പൊങ്ങി. മഴ പെട്ടെന്നു നിന്നതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇപ്പോൾ മഴ വീണ്ടും ശക്തി പ്രാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് മെമ്പർ മുന്നറിയിപ്പ് നൽകി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ